കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി; അതൃപ്തരായ ഒരു വിഭാഗം യോഗം ചേര്‍ന്നു

കെപിസിസി പുനര്‍സംഘടനയില്‍ കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി.അതൃപ്തരായ ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ ഗ്രൂപ് യോഗം ചേര്‍ന്നു.മത ന്യൂനപക്ഷ വിഭാഗത്തെ വെട്ടിനിരത്തിയതിലും നേതാക്കളുടെ പെട്ടിചുമകുന്നവരെ കെപിസിസി യില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.

പെയിഡ് സീറ്റുപോലെ സ്ഥാനമാനങള്‍ക്കും പണം വാങിയെന്നും പ്രതിഷേധകാര്‍ക്ക് സംശയമുണ്ട്. ഐ ഗ്രൂപ്‌നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പരിപാടികള്‍ സഹകരിക്കേണ്ടെന്നും തീരുമാനിച്ചു.

കൊല്ലം ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമണന്‍,ഡിസിസി ജനറല്‍ സെക്രട്ടറി കായിക്കരനവാബ്,ഐ.എന്‍.റ്റി.യുസി നേതാക്കള്‍ ഉള്‍പ്പടെ യോഗത്തില്‍ 30 ഓളം പേര്‍ പങ്കെടുത്തു.കൊല്ലം മര്‍ച്ചന്റ് ചേമ്പര്‍ ഹാളിലാണ് ഒത്തുചേര്‍ന്നത്.

രമേഷ്‌ചെന്നിതലക്കും,മുല്ലപ്പള്ളിക്കും, ബിന്ദുകൃഷ്ണക്കും പരാതി നല്‍കും.നീതി ലഭിച്ചില്ലെങ്കില്‍ ഐ ഗ്രൂപില്‍ കടിച്ചു തൂങേണ്ടെന്നാണ് ഐ ഗ്രൂപിലെ പ്രതിഷേധകാരുടെ പൊതു വികാരം.പ്രതിഷേധത്തെ ചായകോപയിലെ കൊടുങ്കാറ്റെന്ന് തള്ളികളയുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ചില അംഗങള്‍ പറഞ്ഞു.

പുറം വാതിലിലൂടെ കെപിസിസിയില്‍ നിര്‍വ്വാഹക സമിതിയില്‍ ഇടം നേടിയ പി.ആര്‍.പ്രതാപന്റെ നിയമനവും യോഗത്തില്‍ ചര്‍ച്ചയായി.കെസിരാജന്റെ ഭാര്യ ശ്രീദേവി,ബിന്ദുജയന്‍,ബേബിസണ്‍, ആര്‍.രാജശേഖരന്‍ എന്നിവരെ നേതാക്കളുടെ നോമിനികളാക്കി.പാര്‍ട്ടിക്കും ഗ്രൂപിനും വേണ്ടി വെള്ളം കോരുകയും വെറകുവെട്ടുകയും ചെയ്തവരെ വെട്ടി നിരത്തിയാണ് ഗ്രൂപിനകത്തെ വ്യക്തി താല്‍പര്യങള്‍ക്കനുസൃതമായി യേഗ്യതയില്ലാത്തവരെ തിരുകി കയറ്റിയതെന്നും യോഗത്തില്‍ വിമര്‍ഷനം ഉയര്‍ന്നു.

നാല് ഘട്ടങളില്‍ നടന്ന പുനര്‍സംഘടനയില്‍ 96 സെക്രട്ടറിമാരില്‍ കൊല്ലത്തെ 10 പേര്‍ ഉള്‍പ്പെടും,145 എക്‌സിക്യൂട്ടീവില്‍ കൊല്ലത്തെ 8 പേര്‍ ഉള്‍പ്പെട്ടു.ആകെ 20 തോളം പേര്‍ ഇടം നേടിയപ്പോള്‍ ഐ ഗ്രൂപിലെ മതന്യൂനപക്ഷങളെ വെട്ടിനിരത്തി,എന്നാല്‍ എ ഗ്രൂപില്‍ മതന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കി.

മുല്ലപ്പള്ളി,വിംഎം സുധീരന്‍,കെസി വേണുഗോപാല്‍,സിവി പത്മരാജനും അവരുടെ സില്‍ബന്ധികളെ തൃപ്തരാക്കിയത് പുതിയ ഗ്രൂപുകള്‍ സജീവമാകുന്നതിന്റെ സൂചനയാണ്.പാര്‍ട്ടിയെ വളര്‍ത്തുന്നതിനു പകരം നോമിനികളെ വളര്‍ത്തുന്നതായും ഐ ഗ്രൂപിലെ അസംതൃപ്തര്‍ ചൂണ്ടികാട്ടുന്നു.

ഡിസിസി പുതിയ മന്ദിര നാമകരണത്തില്‍ എ.എ.റഹീമിന്റെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതും,ഐ ഗ്രൂപില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കിയതിനും പിന്നില്‍ രഹസ്യ അജണ്ടയാണെന്നും നേതാക്കള്‍ക്ക് സംശയമുണ്ട്.

ഒരേ സമയം രമേഷ്‌ചെന്നിതലയുമായും കൊടികുന്നില്‍ സുരേഷുമായും സഹകരിക്കുന്ന ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കും അവരുടെ സില്‍ബന്ധികളായ സന്തോഷ് തുപ്പാശേരി,ബാബു മാത്യു,കൊല്ലം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എ കെ ഹഫീസ്,ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ ഒഴിവാക്കിത് തിരിച്ചടിയായി.

ഫണ്ട് വിവാദത്തില്‍ സംശയത്തിന്റെ നിഴലിലായ ബിന്ദുകൃഷ്ണക്ക് ഐ ഗ്രൂപില്‍ പൂര്‍ണ്ണ പിന്തുണ നഷ്ടപെടുന്നതിനിടയില്‍ ഒപ്പം നിന്നവര്‍ കെപിസിസി യില്‍ നിന്ന് പുറത്തായത് വലിയ ആഘാതമായി.അതെ സമയം കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ശുരനാട് രാജശേഖരന്‍ വിഭാഗം ജില്ലയില്‍ ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ ഭാരവാഹിപ്പട്ടിക.

അതേ സമയം കൊല്ലത്ത് എ ഗ്രൂപിനുള്ളില്‍ ഭൂരിപക്ഷ സമുധായ പ്രാതിനിധ്യമില്ലെന്ന പരാതി ശക്തമാണ് പക്ഷെ രമേഷ്‌ചെന്നിതലയെ വെട്ടി കയറാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതിനിടയില്‍ തല്‍ക്കാലം മൗനം പാലിക്കാനാണ് എ ഗ്രൂപിലെ അസംതൃപ്തരുടെ തീരുമാനം.

കോണ്‍ഗ്രസില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ശക്തമാകുന്നതിന്റെ സൂചനയായി എ,ഐ ഗ്രൂപുകള്‍ക്കുള്ളിലെ പുകയുന്ന പ്രതിഷേധങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel