പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് പുതിയ കേസ്.

ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ റീനു, റിയ എന്നിവര്‍ക്കെതിരെ ആണ് ഒരു കേസ് കൂടി പൊലീസ് എടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക ലഭിച്ച പരാതി, പത്തനംതിട്ട എസ് പിക്ക് കൈമാറുകയായിരുന്നു.

എഴരകോടിയിലധികം രൂപ നിക്ഷേപയിനത്തില്‍ തട്ടിയെടുത്തെന്നാണ് പരാതി. പുതിയ കേസുകൂടി രജിസ്റ്റര്‍ ചെയ്തതോടെ റിമാന്‍ഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും.

പൊലീസ് കൈമാറിയ രേഖകളില്‍ എന്‍ഫോഴ്‌സ്‌മെല്‍റ് പരിശോധന തുടങ്ങ. കൃത്രിമം കണ്ടെത്തിയ രേഖകള്‍ വിദഗ്ധരെ ഉപയോഗിച്ച് ആണ് പ്രത്യേക പരിശോധന.

അതേ സമയം, ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി 24 ന് പരിഗണിക്കും. എന്നാല്‍ ഹര്‍ജി സബ് കോടതിക്ക് പരിഗണിക്കാനാവില്ലെന്നാണ് നിഷേപകരുടെ വാദം. പപ്പര്‍ ഹര്‍ജിയുടെ പകര്‍പ്പുകള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News