വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍. അച്ഛനേയും അമ്മയേയും മകളെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകള്‍ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30ന് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു.

വീട്ടില്‍ നിന്ന് പുകയുയരുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.

ശ്രീകുമാറിന് കടബാധ്യത ഉണ്ടായിരുന്നെന്നും തുടര്‍ന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തതായിരിക്കാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകുമാര്‍ കോണ്‍ട്രാക്ടറും മകള്‍ അനന്തലക്ഷ്മി പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News