സ്വപ്‌നയ്ക്ക് ഫോണ്‍ കൈമാറിയിട്ടില്ല, കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍: വിശദീകരണവുമായി നഴ്‌സുമാര്‍

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ വിശദീകരണവുമായി നഴ്‌സുമാര്‍.

സ്വപ്ന സുരേഷിന് ഫോണ്‍ കൈമാറിയിട്ടില്ലെന്നും സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ ആണെന്നും അനാവശ്യമായി നഴ്‌സുമാരെ സംശയമുനയില്‍ നിര്‍ത്തരുതെന്നും നഴ്സുമാരുടെ മൊഴിയില്‍ പറയുന്നു.

വിയ്യൂര്‍ ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ നഴ്‌സുമാരുടെ ഫോണില്‍ നിന്ന് ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു കോണ്ഗ്രസിന്റെ ആരോപണം. ഇതിനാണ് നേഴ്‌സുമാര്‍ വിശദീകരണം നല്‍കുന്നത്.

സ്വപ്ന സുരേഷിന് ഫോണ്‍ കൈമാറിയിട്ടില്ലെന്നും സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ ആണെന്നും ശുചീകരണ തൊഴിലാളികള്‍ പോലും മുറിയില്‍ കടന്നത് പൊലീസ് സാന്നിധ്യത്തില്‍ ആണെന്നും നഴ്സുമാരുടെ മൊഴിയില്‍ പറയുന്നു.

വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ എപ്പോഴും സ്വപ്നയുടെ മുറിയില്‍ കാവലുണ്ടായിരുന്നതായും അനാവശ്യമായി നേഴ്‌സുമാരെ സംശയമുനയില്‍ നിര്‍ത്തരുതെന്നും നഴ്സുമാര്‍ പറയുന്നു.

സ്വപ്ന സുരേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നഴ്‌സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം എന്‍ഐഎയും പരിശോധിക്കുന്നുണ്ട്. സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത്.

സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മെഡിക്കല്‍ കോളേജില്‍ എത്തിയ അനില്‍ അക്കര എം.എല്‍ എ യോട് എന്തിനാണ് ആശുപത്രിയില്‍ പോയതെന്ന് എന്‍.ഐ.എ ചോദിച്ചറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News