മന്ത്രി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി; മൊഴികള്‍ തൃപ്തികരം, ഇനി മൊഴിയെടുക്കേണ്ട കാര്യമില്ല

കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും ഇഡി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ജലീലില്‍ നിന്നും മൊഴി എടുത്തതെന്നും ഇഡി അറിയിച്ചു.

ഖുറാന്‍ വിതരണത്തിന് എത്തിച്ച സംഭവത്തിലും ജലീലിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here