കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്കയ്ക്ക് കത്തയച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല താരങ്ങളും പ്രതിഫലം കുറച്ചില്ലെന്ന് മാത്രമല്ല, മുമ്പത്തെക്കാളും കൂട്ടി ചോദിക്കുന്നതായും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
ഇത്തരം താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന കത്തില്‍ വ്യക്തമാക്കി.
നിര്‍മ്മാതാക്കളുടെ കത്ത് ലഭിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. കത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു യുവതാരം അരക്കോടിയിലധികം തുക പ്രതിഫലമായി ചോദിച്ചതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

Get real time update about this post categories directly on your device, subscribe now.