കൊവിഡ് പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനത്തിന് തടസം വരരുത്; എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശക്തമായ കടലാക്രമണത്തെ പ്രതിരേധിക്കുന്ന പുത്തന്‍സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനത്തിന് തടസം വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2018ല്‍ ഉണ്ടായ അതിരൂക്ഷമായ മഴയിലും കടലാക്രമണത്തിലും ഭാഗീഗമായി തകര്‍ന്ന എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡ് 2020 ജൂലൈ മാസത്തില്‍ പരിപൂര്‍ണ്ണമായി തകരുകയും ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.

260 മീറ്റര്‍ നീളം വരുന്ന ശംഖുമുഖം ബീച്ച് റോഡ് 4.29 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഒന്നാംഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.

കൊവിഡ് മഹാമാരിക്കെതിരെ വലിയ പ്രതിരോധം നാം തീര്‍ക്കുന്നു. അതിനിടയില്‍ വികസന പ്രവര്‍ത്തനത്തിന് തടസം വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. ശംഖുമുഖത്ത് ശക്തമായ കടലാക്രമണത്തെ പ്രതിരോധിക്കുന്ന തരത്തിലെ സംരക്ഷണ ഭിത്തിയും ഉണ്ടാകും.
സമയബന്ധിതമായി നിര്‍മ്മാണം ഊരാളുങ്കല്‍ പൂര്‍ത്തിയാക്കും. ശംഖുമുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel