ആളിക്കത്തുന്ന പ്രതിഷേധം; കേന്ദ്ര ഗൂഢനീക്കത്തിനെതിരെ സംസ്ഥാനമാകെ സിപിഐഎം പ്രതിഷേധ സംഗമം

തിരുവനന്തപുരം: സീതാറാം യെച്ചൂരിയെ ദില്ലി കലാപത്തിന്‍റെ ഗൂഢാലോചന കേസില്‍ പെടുത്താനുളള ദില്ലി പോലീസിന്‍റെ ശ്രമത്തിന് താക്കീതായി സിപിഐഎം സംസ്ഥാന വ്യപകമായി ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ ഏരിയാകേന്ദ്രങ്ങളിലാണ് സമരം ആസൂത്രണം ചെയ്തെങ്കിലും സംസ്ഥാനത്തെമ്പാടുമായി 1000 ലേറെ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കലാപകേസിന്‍റെ ഗൂഢാലോചനയില്‍ പെടുത്താനുളള ബിജെപി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ജില്ലാ ഏരിയാകേന്ദ്രങ്ങളിലാണ് സമരം ആസൂത്രണം ചെയ്തെങ്കിലും സംസ്ഥാനത്തെമ്പാടുമായി 1000 ലേറെ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടു. വിവിധ ജില്ലാ ഏരിയാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണപരിപാടിക്ക് നേതാക്കള്‍ നേതൃത്വം നല്‍കി.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കൊടികളും പ്രക്കാര്‍ഡുകളും ഏന്തി സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ മുദ്രവാദ്യം വിളികളോടെ ധര്‍ണ്ണയില്‍ പങ്കെടുത്തു.

വൈകിട്ട് അഞ്ച് മണി മുതല്‍ അഞ്ചര മണിവരെയായിരുന്നു പ്രതിഷേധം . കോവിഡ് പരത്തുന്ന പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷ സംഘടനകള്‍ നടക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സിപിഐഎം സംസ്ഥാന വ്യപകമായി പ്രതിഷേധം സംഘടിപ്പിച്ചത്

കോഴിക്കോട് ജില്ലയില്‍ ഏരിയാ – ലോക്കല്‍ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ സംഗമം. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണ്ണറില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി മോഹനന്‍ നാദാപുരം വളയത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണും സി പി ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

കോട്ടയം ജില്ലയില്‍ 12 ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രധാന കേന്ദ്രമായ തിരുനക്കരയില്‍ ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News