
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇന്നാണ് ആശുപത്രി വിട്ടത്.
സെപ്തംബര്‍ 6ന് ആയിരുന്നു മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇനിയുള്ള ഏഴ് ദിവസം മന്ത്രി ഹോം ക്വാറന്റൈനില്‍ കഴിയും. നിലവില്‍ മന്ത്രി പൂര്‍ണ ആരോഗ്യവാനാണ്.
ആശുപത്രി വിട്ട വിവരം അദ്ദേഹം ഫെയിസ്ബുക്കിലൂടെയാണ് അറിയിച്ചത്. കൊവിഡ് കാലത്ത് കോവിഡ് നല്‍കിയ പുതിയ അറിവുകള്‍ മന്ത്രി പങ്കുവെക്കുകയും ചെയ്തു.
ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടിൽ ക്വാറന്റൈൻ. ഇന്നുകാലത്ത് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ്…
Posted by Dr.T.M Thomas Isaac on Tuesday, 15 September 2020

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here