സൈബര്‍ ആക്രമണം; അനശ്വരക്ക് കട്ട സപ്പോര്‍ട്ടുമായി ഫഹദ് ഫാസിലും

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അനശ്വര രാജന് പിന്തുണയുമായി ഫഹദ് ഫാസിലും. സ്ത്രീകള്‍ക്ക് കാലുകളുണ്ട്! എന്ന കുറിപ്പോടെയാണ് ഫഹദും നസ്രിയയും നില്‍ക്കുന്ന ചിത്രം ഫഹദ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച നസ്രിയയുമൊത്തുള്ള ചിത്രത്തിലൂടെ സൈബര്‍ ആങ്ങളമാര്‍ക്ക് ശക്തമായ മറുപടിയാണ് ഫഹദ് നല്‍കിയത്. നിലപാടുള്ള തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ കൊച്ചനുജത്തിക്ക് പിന്തുണ നല്‍കിയുള്ള ഫോട്ടോ ആരാദകര്‍ ഇതിനകംഏറ്റെടുത്തു കഴിഞ്ഞു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. ‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.

‘ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,’ എന്നായിരുന്നു അനശ്വരയുടെ മറുപടി.

View this post on Instagram

Women have legs!

A post shared by Fahadh Faasil (@fahadhfaassil) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News