വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീത സംവിധായകനാവുന്നു; പാടുന്നത് ഭാര്യ

നടനായും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സംഗീതസംവിധാനം രംഗത്തേക്ക്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഉയര്‍ന്നു പറന്ന് എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് ഗാനം റിലീസ് ചെയ്യുമെന്ന് വിനീത് പറയുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിനീതിന്റെ ഭാര്യ ദിവ്യയാണ്.

”ദിവ്യയ്‌ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്റെ തിരക്കിലായിരുന്നു. ഇത് ഒരു സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയില്‍ അവള്‍ ആദ്യമായാണ്. ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാനും.” വിനീത് പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് ഒരു തമിഴ് ഗാനം ഭാര്യ ആലപിക്കുന്നതിന്റെ വീഡിയോ വിനീത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആദ്യമായാണ് പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഭാര്യ സമ്മതിക്കുന്നതെന്നും വിനീത് പോസ്റ്റില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel