സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിനുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിനുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടൂവിച്ചു. നഗരസഭകളില്‍ നറുക്കെടുപ്പിന്റെ ചുമതല നഗരകാര്യ ഡയറക്ടര്‍ക്കാണ്. പട്ടികജാതി – പട്ടിക വര്‍ഗ – സ്ത്രീ സംവരണ വാര്‍ഡുകളാണ് നറുക്കെടുക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാര്‍ഡുകളെ നിര്‍ണയിക്കാനുള്ള നറുക്കെടുപ്പിന്റെ സമയക്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടൂവിച്ചത്. കോഴിക്കോടും കണ്ണൂരും ഈ മാസം 28നാണ് നറുക്കെടുപ്പ് നടക്കുക.

എറണാക്കുളത്തും തൃശൂരും 30 ന് നറുക്കെടുപ്പ് നടക്കും. തിരുവനന്തപുരത്തും കൊല്ലത്തും ഒക്ടോബര്‍ ആറിനാണ് നറുക്കെടുപ്പ്. നഗരസഭകളില്‍ നഗരകാര്യ ഡയറക്ടര്‍ക്കാണ് നറുക്കെടുപ്പിന്റെ ചുമതല. പട്ടിക ജാതി പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകളാണ് നറുക്കെടുക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങള്‍ വെള്ളിയാഴ്ച കൂടുന്ന സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യും.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെപറ്റിയാണ് സര്‍വ്വകക്ഷിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News