കൊലപ്പെടുത്താന്‍ ലീഗ് നേതാക്കളുടെ ശ്രമം; ഏത് നിമിഷവും കൊല്ലപ്പെടാം; ജീവിക്കുന്നത് മരണകുറിപ്പ് എഴുതി വച്ച്; ഫാഷന്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി ഫാഷന്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍. മരണകുറിപ്പ് എഴുതി വെച്ചാണ് താന്‍ ജീവിക്കുന്നതെന്ന് ഫാഷന്‍ ഗോള്‍ഡ് മാനേജരായിരുന്ന സൈനുല്‍ ആബിദ് കൈരളി ന്യൂസിനോട് പറഞ്ഞു.

താന്‍ ഏത് നിമിഷവും കൊല്ലപ്പെടാം. തന്നെ വക വരുത്താന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. നിരവധി തവണ ക്രൂരമായി മര്‍ദിച്ചു. എംസി കമറുദിനെ രക്ഷിച്ച് ജീവനക്കാരെ പ്രതി ചേര്‍ക്കാനാണ് ലീഗ് നേതാക്കളുടെ ശ്രമമെന്നും സൈനുല്‍ ആബിദ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. ഫാഷന്‍ ഗോള്‍ഡ് ചെറുവത്തൂര്‍ ബ്രാഞ്ചിന്റെ മാനേജരായിരുന്ന സൈനുല്‍ ആബിദ്.

ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മായിന്‍ഹാജിയും ലീഗ് നേതാക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം സൈനുല്‍ ആബിദിന്റെ സഹോദരനും ഫാഷന്‍ഗോള്‍ഡിലെ പി ആര്‍ ഒ യും ആയിരുന്ന മുസ്തഫയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News