രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു; ഇന്നലെ മാത്രം 90,123 പുതിയ കേസുകളും 1290 മരണങ്ങളും

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു. വെറും 11 ദിവസങ്ങള്‍ കൊണ്ടാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ന്നത്. ഇന്നലെ മാത്രം 90,123 പുതിയ കേസുകളും 1290 മരണങ്ങളും സ്ഥിരീകരിച്ചു. 50,20, 360പേരാണ് ഇതുവരെ രോഗ ബാധിതരായത്.

അമേരിക്കയ്ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 110 ദിവസങ്ങള്‍ കൊണ്ട് 1 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസ്ഥയില്‍ നിന്ന് ഒരു ദിവസം തന്നെ അത്രയും കേസുകള്‍ ഉണ്ടാകുന്ന നിലയിലെത്തിയിരിക്കുന്നു രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍.

വെറും പതിനൊന്ന് ദിവസങ്ങള്‍ കൊണ്ടാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തില്‍ നിന്ന് 50 ലക്ഷത്തില്‍ എത്തിയത്. ഇന്നലെ മാത്രം 90,123 പുതിയ കേസുകളും 1290 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.50,20, 360പേര്‍ രോഗ ബാധിതരായപ്പോള്‍ 9,95,933 പേരാണ് ഇപ്പോഴും ചികിത്സയില്‍ ഉള്ളത്. 39,42,360 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ 20,482 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് 5,697 ഉത്തര്‍ പ്രദേശ് 6895, എന്നിങ്ങനെയാണ് മറ്റ് പ്രധാന കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. കൊവിഡ് കേസുകള്‍ അന്‍പത് ലക്ഷത്തില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത് ലോക്ക് ഡൗണ്‍ മൂലമാണെന്ന അവകാശവാദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ലോക്ക് ഡൗണ് ഇല്ലായിരുന്നുവെങ്കില്‍ 14 മുതല്‍ 29 ലക്ഷം വരെ അധിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

അതേസമയം, ഓക്സ്ഫോഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് DCGI അനുമതി നല്‍കി. 2, 3 ഘട്ട പരീക്ഷണങ്ങള്‍ക്കാണ് അനുമതി. ലണ്ടനില്‍ വാക്സിന്‍ പരീക്ഷിച്ചയാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പരീക്ഷണം നിര്‍ത്തിവച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News