വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കം ചെയ്തതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍.

വിലക്ക് നീക്കിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ എന്നിവയുടെ വിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കി. കൃത്യമായ തെളിവുകള്‍ പരിശോധിക്കാന്‍ തയ്യാറാകാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവ്, ട്രെയ്ഡ് യൂണിയന്‍ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരവിലെ ഉള്ളടക്കം തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയിലുള്ളത്.

വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിനയന്റെ പരാതിയില്‍ അമ്മക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here