പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണം, സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്.

സ്ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് കര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News