കമറുദ്ദീനെതിരെ 12 കേസുകള്‍ കൂടി; ആകെ കേസുകളുടെ എണ്ണം 54

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വഞ്ചനാക്കുറ്റം ആരോപിച്ച് 12 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

ഇതോടെ കേസുകളുടെ എണ്ണം 54 ആയി. കോടതിയില്‍ രണ്ട് ചെക്ക് കേസുകള്‍ കൂടി ഉണ്ട്.

അതേസമയം, എംസി കമറുദ്ദീന്‍ നിയമസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയ വിചാരണ സമരം സംഘടിപ്പിക്കും.

കാസര്‍കോട് ജില്ലയില്‍ 20 കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലയിലെ പയ്യന്നുര്‍, തലശ്ശേരി എന്നിവിടങ്ങളിലും വൈകിട്ട് നാലിനുമാണ് സമരം. മഞ്ചേശ്വരം മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് 12 കേന്ദ്രങ്ങളിലുമാണ് കാസര്‍കോട് ജില്ലയില്‍ സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here