ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയില്‍ സമ്മതം അറിയിച്ച് സുഹ്യത്തുക്കളും കലാഭവന്‍ സോബിയും

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട നുണപരിശോധനയില്‍ സമ്മതം അറിയിച്ച് സുഹ്യത്തുക്കളും കലാഭവന്‍ സോബിയും.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നീ നാലുപേരെ ആദ്യഘട്ടത്തില്‍ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം.

തിരുവനന്തപുരം സിജെഎം കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരായാണ് ഇവര്‍ നിലപാട് അറിയിച്ചത്.

നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ചോദ്യംചെയ്യല്‍ വേളയില്‍ നാലുപേരും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇവരെ എപ്പോള്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News