കെകെ രാഗേഷ് എംപിക്ക് പിജിസി അവാര്‍ഡ്; അംഗീകാരം കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്ക്

കോഴിക്കോട്: എംപി എന്ന നിലയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ (പി ജി സി) അവാര്‍ഡ് കെ കെ രാഗേഷ് എംപിക്ക് ലഭിച്ചു.

സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം പിന്നോക്ക വിഭാഗങ്ങളില്‍പെട്ടവരുള്‍പ്പടെ എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും – സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പടെ, ലഭിക്കുന്നതിനായി പാര്‍ലമെന്ററി ഡിബേറ്റിലൂടെയും ചോദ്യങ്ങളിലൂടെയും മറ്റും നടത്തിയ നിരന്തരമായ ഇടപെടലുകള്‍ ആണ് അവാര്‍ഡിന് അര്‍ഹമായത്.

ക്ലേശകരമായ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളുടെ അവകാശ സംരക്ഷണത്തിതും ക്ഷേമത്തിനും പാര്‍ലമെന്റില്‍ നടത്തുന്ന ഇടപെടലികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

ബാലാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പാര്‍ലിമെന്റംഗംങ്ങളുടെ സഹകരണ ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിട്ടു 2013 -ല്‍ ആണ് പി ജി സി രൂപീകരിക്കപ്പെട്ടത്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട 33 എം പിമാര്‍ പി ജി സിയില്‍ അംഗങ്ങളാണ്.

സെപ്തംബര്‍ 23ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. പാര്‌ലമെന്റ് അംഗങ്ങളും ബാലാവകാശ പ്രവര്‍ത്തകരും തമ്മിലുള്ള ആശയവിനിമയവും ഇതോടനുബന്ധിച്ചു നടക്കും. കോവിഡ് 19 നിബന്ധനകള്‍ മാനിച്ചു ഓണ്‍ലൈനിലൂടെ ആണ് ചടങ്ങു നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News