ബാലഭാസ്‌ക്കറിന്റെ മരണം: സ്റ്റീഫന്‍ ദേവസ്യയുടെ മൊഴി നാളെ രേഖപ്പെടുത്തും

ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്യയില്‍ നിന്ന് നാളെ സിബിഐ മൊഴി രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ അപകടം പറ്റിയതിന് ശേഷം തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഘട്ടത്തില്‍ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്യ ഐസിയുവില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കുന്നത്.

നേരത്തെ നോട്ടീസ് നല്‍കിയ ഘട്ടത്തില്‍ സ്റ്റീഫന്‍ ക്വാറന്റെയിനിലായിരുന്നു. അതിനിടെ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട നുണപരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ച് സുഹ്യത്തുക്കളും കലാഭവന്‍ സോബിയും കോടതിയില്‍ ഹാജരായി.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നീ നാലുപേരെ ആദ്യഘട്ടത്തില്‍ നുണപരിശോധന നടത്താനാണ് സി ബി ഐയുടെ തീരുമാനം. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരായി ആണ് ഇവര്‍ നിലപാട് അറിയിച്ചത്.

പരിശോധനയ്ക്ക് തയ്യാറാണെന്ന് ചോദ്യംചെയ്യല്‍ വേളയില്‍ നാലുപേരും സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ഇവരെ എപ്പോള്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഇആക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News