പള്ളിക്കരയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ യുഡിഎഫ് ആക്രമണം; രണ്ടു എല്‍ഡിഎഫ് പ്രര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

കാസര്‍ഗോഡ്: കാസര്‍കോട് പള്ളിക്കരയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ യുഡിഎഫ് ആക്രമണം. രണ്ടു എല്‍ഡിഎഫ് പ്രര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.

കള്ളവോട്ട് ചേര്‍ക്കാനുള്ള നീക്കത്തെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എതിര്‍ത്തതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ഈ ഘട്ടത്തില്‍ ഇടപെട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ലത്തീഫ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി പി കെ അബ്ദുള്ള എന്നിവരെ ആക്രമിച്ചു.

പരുക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടര്‍മാരെ കുട്ടിച്ചേര്‍ക്കുന്നതിനുള്ള തെളിവെടുപ്പിനിടയിലാണ് യുഡിഎഫ് ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News