ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്തംബര്‍ 30ന്; അദ്വാനിയടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ കേസില്‍ ഈ മാസം 30ന് കോടതി വിധി പറയും.

ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി സെപ്തംബര്‍ 30നുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തത്.

പള്ളി തകര്‍ക്കപ്പെടുമ്പോള്‍ അദ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ഗൂഢാലോചന നടത്തിയതായാണ് കേസ്. പള്ളി തകര്‍ക്കുന്നതിനുമുമ്പും പിന്‍പും ആയിരക്കണക്കിന് നിരപരാധികളുടെ രക്തം ചിന്തിയ നിരവധി കലാപങ്ങള്‍ക്ക് അയോധ്യ വഴിമരുന്നിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here