ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍. ഇടവെട്ടി സ്വദേശി സിറാജിനെ കരിങ്കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇടവെട്ടി-നടയം ഭാഗത്ത് സിറാജ് അറസ്റ്റിലായത്. ഈ മാസം 11 ന് നെടിയശാല – പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍, പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹയാത്തോടെയാണ് സിറാജിനെ പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് . നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് കരിങ്കുന്നം സിഐ പ്രിന്‍സ് ജോസഫ് പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News