ഡിജിറ്റല്‍ ലോകത്തില്‍ ഇടംനേടി കൈരളി

തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തില്‍ ഇടംനേടി കൈരളിയും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യൂട്യൂബിന്റെ അംഗീകാരം കൈരളിയെ തേടിയെത്തി. കടല്‍കടന്നെത്തിയ അംഗീകാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസില്‍ നിന്ന് സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ടരാമനും ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനും ഏറ്റുവാങ്ങി.

ഡിജിറ്റല്‍ ലോകത്തേക്ക് ചുവട് വച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് യൂട്യൂബിന്റെ അംഗീകാരം യുഎസില്‍ നിന്ന് കടല്‍ കടന്ന് കൈരളിയെ തേടി എത്തിയത്. കൈരളി ഡിജിറ്റല്‍ ടീമിന് ലഭിച്ച ഗോള്‍ഡണ്‍ പ്ലേബട്ടണ്‍  ടെക്‌നിക്കല്‍ ആന്റ് ഫിനാന്‍സ് സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് കൈമറി. ഈ അംഗീകാരം ഇനിയുള്ള യാത്രയ്ക്ക് പ്രചോദനമാകട്ടെയന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളി ന്യൂസിന് ലഭിച്ച യൂട്യൂബിന്റെ അംഗീകാരം ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ്മ, എജിഎം ഡിജിറ്റല്‍ അമൃത എന്നിവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News