‘ഉയര്‍ന്നു പറന്ന്’ വീഡിയോ ഇതാ… വിനീത് ശ്രീനിവാസന്റെ സംഗീതത്തില്‍ ഭാര്യ പാടിയ ആദ്യ ഗാനം #WatchVideo

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച് ഭാര്യ ദിവ്യ ആലപിച്ച ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍.

ഉയര്‍ന്നു പറന്ന് എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് അഞ്ച് മണിക്കാണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ HABIT OF LIFE OFFICIALല്‍ റിലീസ് ചെയ്തത്.

‘ഉയര്‍ന്നു പറന്ന് വീഡിയോ ഇതാ.. ഒരു ഗായികയെന്ന നിലയില്‍ ദിവ്യയുടെ ആദ്യ ഗാനം, ഒരു സംഗീതസംവിധായകനെന്ന നിലയില്‍ എന്റെ ആദ്യ ഗാനം. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’! പാട്ടിന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ് ഒരു തമിഴ് ഗാനം ഭാര്യ ആലപിക്കുന്നതിന്റെ വീഡിയോ വിനീത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആദ്യമായാണ് പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഭാര്യ സമ്മതിക്കുന്നതെന്നും വിനീത് പോസ്റ്റില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News