ചോദിക്കാനും പറയാനും അച്ഛനും ആങ്ങളമാരൊന്നുമില്ലേടെ ?.

സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടന്‍ അനില്‍ പി നെടുമങ്ങാട്.

സിക്സ് പാക്കുമായി നില്‍ക്കുന്ന അര്‍ണോള്‍ഡ് ഷ്വാസ്നെഗറുടെ ചിത്രത്തിന് സദാചാര കമന്റു ചെയ്യുന്ന സ്ത്രീകളുടേതായി ചെയ്തെടുത്ത ചിത്രമാണ് അനില്‍ പി നെടുമങ്ങാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചോദിക്കാനും പറയാനും അച്ഛനും ആങ്ങളമാരൊന്നുമില്ലേടെ ?….പറഞ്ഞ് മനസ്സിലാക്കാന്‍ അമ്മ പെങ്ങന്‍മാരും ഇല്ലേടെ? എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചോദിക്കാനും പറയാനും അച്ഛനും അങ്ങളമാരൊന്നുമില്ലേടെ ?….പറഞ്ഞ് മനസ്സിലാക്കാൻ അമ്മ പെങ്ങൻമാരും ഇല്ലേടെ?

Posted by Anil P. Nedumangad on Wednesday, 16 September 2020

നേരത്തെ നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും ഗായിക അഭയ ഹിരണ്‍മയിയും നടന്മാരായ ഫഹദ് ഫാസിലും ഹരീഷ് പേരടിയും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here