സമരങ്ങളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; നേതാക്കളുള്‍പ്പെടെ നിരവധിപേരുമായി നേരിട്ട് സമ്പര്‍ക്കം; രോഗം വിവരം മറച്ചുവയ്ക്കാന്‍ നിര്‍ദേശം

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത് പ്രവര്‍ത്തകര്‍ക്ക് കോവിഡ്.

ഒല്ലൂര്‍ മണ്ണുത്തി മേഖലകളിലെ പ്രവര്‍ത്തകര്‍ക്കാണ് രോഗം. ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നേതാക്കളുള്‍പ്പെടെ നിരവധിപേരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പ്രവര്‍ത്തകരാണിവര്‍.

സമ്പര്‍ക്കവിവരം മറച്ചുവയ്ക്കണമെന്നും പരിശോധന നടത്തരുതെന്നും ഡിസിസി രഹസ്യനിര്‍ദേശം നല്‍കി. മറച്ചുവയ്ക്കുന്നത് സെക്കന്‍ഡറി കോണ്ടാക്ട് കണ്ടെത്താന്‍ പ്രയാസം സൃഷ്ടിക്കും.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മണ്ണുത്തിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം പ്രകടനവും പൊതുയോഗവും നടത്തി. മാസ്‌ക്പോലും ധരിക്കാതെ എഴുപതോളംപേര്‍ പങ്കെടുത്തു. ഇതില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നാട്ടിക കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

മരത്താക്കരയിലെ കോവിഡ് ബാധിതനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ് മാര്‍ച്ചിലും പങ്കെടുത്തു. എം പി വിന്‍സെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുശേഷം ഡിസിസി പ്രസിഡന്റ് ഒല്ലൂരുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെ യോഗങ്ങളിലും പങ്കെടുത്തു. ഇതില്‍ പങ്കെടുത്ത രണ്ട് സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പൂത്തൂര്‍ പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്ടുപേര്‍ക്കും ഐഎന്‍ടിയുസി തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News