കൊവിഡ് രോഗവ്യാപനം: റഷ്യയെ മറി കടന്ന് മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനത്തില്‍ റഷ്യയെ മറി കടന്നിരിക്കയാണ് സംസ്ഥാനം.

റഷ്യയില്‍ ഇത് വരെ 1079519 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . മരിച്ചവരുടെ എണ്ണം 18917. എന്നാല്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 11,21,221 ആയി ഉയരുകയും ഇത് വരെ മരിച്ചവരുടെ എണ്ണം 30,883 ആയാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 23,365 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 11,21,221 ആയി. 474 പേര്‍ മരണപ്പെട്ടു.

സംസ്ഥാനത്ത് മരണസംഖ്യ 30,883 . സംസ്ഥാന ആരോഗ്യ വകുപ്പ് പങ്കിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ 2,97,125 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈയില്‍ ബുധനാഴ്ച 2,352 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗബാധിതര്‍ 1,75,886 ആയി ഉയര്‍ന്നു. 50 രോഗികള്‍ മരണപ്പെട്ടു.

മരണസംഖ്യ 8,277 ആയി. എന്നാല്‍ നഗരത്തില്‍ 1,500 രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തില്‍ 1,35,566 പേര്‍ രോഗമുക്തി നേടി. ഇപ്പോള്‍ 31,678 പേരാണ് ചികിത്സയില്‍ കഴിയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News