നടി ശ്രാവണിയുടെ മരണം; പ്രമുഖ നിര്‍മാതാവ് അറസ്റ്റില്‍

ഹൈദരാബാദ്: സീരിയല്‍ നടി കൊണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് അറസ്റ്റില്‍.

‘ആര്‍എക്‌സ് 100’ എന്ന സിനിമയുടെ നിര്‍മാതാവ് അശോക് റെഡ്ഢിയാണ് അറസ്റ്റിലായത്. സായ് കൃഷ്ണ റെഡ്ഢി, ദേവരാജ് റെഡ്ഢി എന്നീ രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപാര്‍ട്ട്ന്റിലെ കുളിമുറിയില്‍ ശ്രാവണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു പേരുടെയും ഉപദ്രവം സഹിക്കാന്‍ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവര്‍ ഫോണിലൂടെ സുഹൃത്തിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എട്ടു വര്‍ഷമായി ശ്രാവണി ടിവി സീരിയല്‍ രംഗത്തുണ്ട്.

ജനപ്രിയ തെലുങ്ക് സീരിയലുകളായ ‘മനസു മമത’, ‘മൗനരാഗം’ എന്നിവയില്‍ ശ്രാവണി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News