പ്രളയാനന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കും, കാര്‍ഷിക മേഖലയെ സംരക്ഷിക്കും; രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത് . പ്രളയാനന്തര കുട്ടനാടിന് ജീവന്‍ പകരുന്നതും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതുമാണ് രണ്ടാം കുട്ടനാട് പാക്കേജ്.

പ്രളയാനന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കാനാണ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ തോത് വര്‍ധിപ്പിക്കാനും. പ്രദേശവാസികള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് രണ്ടാം കുട്ടനാട് പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്

കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക. പ്രത്യേക കാര്‍ഷിക കലണ്ടര്‍ രൂപീകരിക്കുക. ആവശ്യമായ വിത്തുകള്‍ ഉത്പാദിപ്പിക്കുക തുടങ്ങിയവയാണ് രണ്ടാം കുട്ടനാട് പാക്കേജിലെ പ്രധാന കാര്യങ്ങള്‍. കുട്ടനാടരി എന്ന ബ്രാന്‍ഡ് നെയിമിലുള്ള അരിയുടെ വിപണനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ റൈസ് പാര്‍ക്കിനോടാവശ്യപ്പെട്ടു കഴിഞ്ഞു.

താറാവ് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജലപാതകള്‍ സുഗമമാക്കാന്‍ കനാലുകളുടെ ആഴംകൂട്ടും. പാതിരാ മണല്‍ ദ്വീപ് സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. തോട്ടപ്പള്ളി സ്പില്‍ വേയുടെ പ്രധാന വാല്‍വിന്റെ ആഴം വര്‍ധിപ്പിക്കുന്നും തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News