ബാലഭാസ്‌കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്തു, ഇഷാന്‍ദേവിന്റെയും മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ 6.30ന് പൂര്‍ത്തിയായി. തിരുവനന്തപുരം സിബിഐ ഓഫിസിലായിരുന്നു മൊഴിയെടുക്കല്‍.

മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്തും. ബാലഭാസ്‌കറുമായി സ്റ്റീഫന്‍ ദേവസിക്കുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും സിബിഐ ചോദിച്ചറിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഗീത സംവിധായകനായ ഇഷാന്‍ദേവിന്റെയും മൊഴിയെടുക്കും.

ബാലഭാസ്‌കറിന്റെ സുഹൃത്താണ് ഇഷാന്‍. ബാലഭാസ്‌കര്‍ ചികില്‍സയിലായിരുന്നപ്പോള്‍ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. മൊഴികള്‍ കൃത്യമാണോ എന്നു പരിശോധിക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്ക് നുണപരിശോധന നടത്താനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന നടത്തേണ്ടതിനാല്‍ അതിനോടൊപ്പമായിരിക്കും ഈ കേസിലും നുണപരിശോധന നടത്തുകയെന്നു സിബിഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News