
ഉര്‍വശിക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നല്‍കിയ ചിത്രമായിരുന്നു മിഥുനം. നായികയെ നായകന്‍ പായയില്‍ ചുരുട്ടി കൊണ്ട് പോയി കല്യാണം കഴിക്കുന്നത് ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കുമെന്നും രസകരമായ സീന്‍ ഓര്‍ത്തെടുത്തു കൊണ്ട് ഉര്‍വശി പറയുന്നു.
‘ആ സീന്‍ ഇന്നും ഓര്‍ക്കുമ്പോള്‍ ഭയങ്കര രസമാണ്. ലാലേട്ടനും ശ്രീനിയേട്ടനും എന്നെ ചുമന്നാണ് കുറെ ദൂരം നടന്നത്. സിനിമയില്‍ കാണിക്കുന്നതിലും കൂടുതല്‍ അവര്‍ നടന്നു.എന്റെ വെയിറ്റ് കൊണ്ട് ഞാന്‍ എവിടെ നിന്നാണ് റേഷന്‍ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടന്‍ ചോദിച്ചു കൊണ്ടിരുന്നു. കാരണം ലാലേട്ടനേക്കാള്‍ ബുദ്ധിമുട്ടിയത് ശ്രീനിയേട്ടനായിരുന്നു.
ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു വെയിറ്റ് ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.
എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്. പലരും മിഥുനത്തിലെ പായ സീനിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്.ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന് കൊണ്ട് നടന്നത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍’. കൈരളി ടിവി ജെബി ജംങ്ഷന്‍ പരിപാടിയിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here