‘ലെഗ് പീസ്’ ചോദിച്ച് യുവാവിന്റെ കമന്റ്; ചുട്ടമറുപടി നല്‍കി അന്ന ബെന്‍

സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അന്ന ബെന്‍. ‘ലെഗ് പീസ് ഇല്ലേ’ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായി ഹാന്‍ഡ് പീസ് മതിയോ എന്ന് അന്നയും കുറിച്ചു. അന്നയുടെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അനശ്വര രാജനെ പിന്തുണച്ച് ‘വീ ഹാവ് ലെഗ്സ്’ ക്യാംപെയ്‌നിന്റെ ഭാഗമായി അന്നബെന്നും ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനു താഴെയാണ് വിമര്‍ശകന്‍ ഇങ്ങനെയൊരു കമന്റുമായി എത്തിയത്.

അന്നയെ കൂടാതെ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസിം, രജിഷ വിജയന്‍ തുടങ്ങിയ യുവ മലയാള നടിമാര്‍ ‘വീ ഹാവ് ലെഗ്സ്’ ക്യാംപെയ്‌നിന്റെ ഭാഗമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News