മമ്മൂട്ടിക്ക് ആരാധകരുടെ സ്‌നേഹ സമ്മാനം; ഏഴ് ഭാഷകളില്‍ സംഗീത ആല്‍ബം ഒരുക്കി മമ്മൂട്ടി ഫാന്‍സ്

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഏഴു ഭാഷകളില്‍ ഒരു സംഗീത സമര്‍പ്പണവുമായി ആരാദകര്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ കോര്‍ത്തിണക്കി 7 ഭാഷകളിലായാണ് മ്യൂസിക് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ഇത് ആദ്യമായി ഒരു മ്യൂസിക് ആല്‍ബം ഇത്രയേറെ ഭാഷകളില്‍ ചിട്ടപ്പെടുത്തുന്നത്. വീഡിയോ ആല്‍ബം സമൂഹമാധ്യമങ്ങളിലൂടെ ഉടനെ പുറത്തിറങ്ങും.

ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്ന് ഒരുക്കുന്ന ഈ വീഡിയോ ആല്‍ബം, മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിട്ടുള്ളത് യൂസഫ് ലെന്‍സ്മാനാണ്.

പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്‌സല്‍ ഇസ്മയില്‍, വൈഷ്ണവ് ഗിരീഷ് , സന്നിധാനന്ദന്‍, സച്ചിന്‍ വാര്യര്‍, ഇഷാന്‍ ദേവ്, അജ്മല്‍, മെറില്‍ ആന്‍ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണന്‍ (മലയാളം), ഫൗസിയ അബൂബക്കര്‍ (ഉര്‍ദു ), സുരേഷ് കുമാര്‍ രവീന്ദ്രന്‍ (തമിഴ്), വിനോദ് വിജയന്‍ (തെലുങ്ക് – കന്നഡ), യഹിയ തളങ്കര (ഉര്‍ദു), ഷാജി ചുണ്ടന്‍ (ഇംഗ്ലീഷ്), അബ്ദുല്‍ അസീസ് (അറബിക് ) തുടങ്ങിയവരുടെ രചനയില്‍ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 12 ഗായകര്‍ക്കൊപ്പം ദുബായ് ജാസ് റോക്കേഴ്‌സിലെ 20 കുട്ടികളും ഈ ആല്‍ബത്തില്‍ പെര്‍ഫോം ചെയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News