ആദ്യ സിനിമയിലെ ഗായത്രിയുടെ ഓര്‍മ്മകളുമായി പാര്‍വതി

ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പാര്‍വതി. ഔട്ട് ഓഫ് സിലബസ് എന്ന ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രം 2006ലാണ് റിലീസ് ചെയ്ത്.

ആദ്യ സിനിമയിലെ ഗായത്രി എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി കുറിച്ചിരിക്കുന്നത്. ക്യാമ്ബസ് പ്രണയച്ചിത്രമായി ഒരുക്കിയ സിനിമയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസും അതിഥി വേഷത്തിലെത്തിയിരുന്നു. അര്‍ജുന്‍ ശശി, നിരഞ്ജന, ഷാലിന്‍ സോയ, വേണു നാഗവള്ളി തുടങ്ങിയവും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് ആണെങ്കിലും നോട്ട്ബുക്ക്, വിനോദയാത്ര എന്നീ സിനിമകളിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെട്ടത്. ധനുഷ് ചിത്രം മാര്യനിലൂടെയാണ് പാര്‍വതി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ടേക്ക് ഓഫ്, ഉയരെ എന്നിവയാണ് പാര്‍വതിയുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍. രാച്ചിയമ്മ, ഹലാല്‍ ലവ് സ്റ്റോറി, വര്‍ത്തമാനം തുടങ്ങിയവയാണ് താരത്തിന്റെതായി അണിയറിയില്‍ ഒരുങ്ങുന്ന സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News