എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വിലക്ക്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജയ്പൂരില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേ ഭാരത് വിമാനത്തില്‍ കോവിഡ് ബാധിതനെ കൊണ്ടു വന്ന സാഹചര്യത്തിലാണ് നടപടി.

സെപ്റ്റംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് താല്‍ക്കാലികമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ദുബായ് സിവില്‍ ഏവിയേഷന്‍ വകുപ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

വിമാന യാത്രയില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 18 മുതല്‍ 15 ദിവസത്തേക്ക് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News