കോഹ്‌ലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുന്‍ പരിശീലകന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം നായകന്‍ വിരാട് കോഹ്‌ലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്. മോശം താരങ്ങളെയാണ് കോഹ്‌ലി പലപ്പോഴും പിന്തുണച്ചിരുന്നതെന്നും ഒറ്റക്കാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും ജെന്നിങ്‌സ് കുറ്റപ്പെടുത്തി.

”തിരിഞ്ഞു നോക്കുമ്പോള്‍ ഐപിഎല്‍ ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവരുടെ കാര്യത്തില്‍ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍, കോലി ചിലപ്പോഴൊക്കെ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു. പക്ഷേ, അതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ഞാന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റൊരു പദ്ധതിയാണ് കോലിക്കുണ്ടാവുക. ചില താരങ്ങളെ പ്രത്യേകമായി ഞാന്‍ കളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവരെ കോലി പരിഗണിച്ചതേയില്ല. കോലി ബാംഗ്ലൂര്‍ ക്യാപ്റ്റനായ 2013ല്‍ അദ്ദേഹത്തെ നയിക്കാന്‍ ആരെങ്കിലും ഒപ്പം വേണമായിരുന്നു.”

എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി കോഹ്‌ലി ഏറെ മെച്ചപ്പെട്ടു എന്നും ഏറെ വൈകാതെ ആര്‍സിബിക്ക് വേണ്ടി അദ്ദേഹം ഐപിഎല്‍ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച താരമാണ് കോഹ്‌ലി. പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കും. ആര്‍സിബിയെ പ്ലേ ഓഫിലും സെമിയിലും കോഹ്‌ലി എത്തിച്ചിട്ടുണ്ട്. വിശ്വസിക്കാനാവാത്ത ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് അദ്ദേഹം. ഇപ്പോള്‍ ഓരോ ദിവസവും പക്വതയോടെ മുന്നോട്ട് പോകുന്ന അദ്ദേഹത്തെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News