മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ ചിത്രം ‘വെള്ളരിക്കാപട്ടണ’ത്തിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍സിനിമ രംഗത്തെ പ്രമുഖര്‍.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസ നേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. ‘വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍’ എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്.
ഗൗതം വാസുദേവ് മേനോന്‍ കുറിച്ചത് ഇങ്ങനെ: ‘ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്.’ സ്മാഷിങ് എന്നാണ് മഞ്ജുവിന് അദ്ദേഹം നല്കിയ വിശേഷണം. ബ്രില്യന്റ് എന്നായിരുന്നു സൗബിനുള്ള വിശേഷണം.
ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു പ്രമുഖ താരം. തമിഴ് സംവിധായകന്‍ എ.എല്‍.വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
തെന്നിന്ത്യന്‍ താരങ്ങളായ മേഘ ആകാശ്, നിധി അഗര്‍വാള്‍, റൈസ വില്‍സന്‍, അക്ഷരഗൗഡ, രജീന കസാന്‍ഡ്ര, ഹേബ പട്ടേല്‍ തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാര്‍, ആര്‍.രവികുമാര്‍, അറുമുഖ കുമാര്‍, ജോണ്‍ മഹേന്ദ്രന്‍ ്രപമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.

Get real time update about this post categories directly on your device, subscribe now.