108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍

കോട്ടയം: പത്തനംതിട്ട ആറന്മുളയില്‍ 108 ആംബുലന്‍സില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലെ ബാത്ത്റൂമിനുള്ളില്‍ കയറിയ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍മാരും ജീവനക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

സെപ്റ്റംബര്‍ ആദ്യത്തിലാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വെച്ച് 108 ആംബുലന്‍സ് ഡ്രൈവറായ നൗഫലിന്റെ ക്രൂമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായത്. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഡ്രൈവര്‍ നൗഫല്‍ അതിക്രൂരമായി പീഡിപ്പിച്ചത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റിയത്. ഇവിടെ എത്തിച്ച ശേഷവും പെണ്‍കുട്ടി പീഡനത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതയായിരുന്നില്ല. തുടര്‍ന്നാണ്, കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കുട്ടിയ്ക്കു കൗണ്‍സിലിങ്ങും നല്‍കിയിരുന്നു.

ഇതിനിടെയാണ് വ്യാഴാച്ച ഉച്ചയ്ക്ക് 1.30 ന് ബാത്ത്റൂമിലേയ്ക്കു കയറിയ പെണ്‍കുട്ടി കഴുത്തില്‍ കുടുക്കിട്ടത്. അസ്വാഭാവികമായ ശബ്ദം കേട്ട് എത്തിയ അറ്റന്‍ഡര്‍മാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ വാര്‍ഡിലേയ്ക്കു മാറ്റി പ്രഥമ ശുശ്രൂഷ നല്‍കി. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. പീഡനത്തെ തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദം വിട്ടുമാറാത്തതിനാലാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News