സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി രാജിവയ്ക്കണം; വി മുരളീധരനെതിരെ സമരവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സമരവുമായി ഡി.വൈ.എഫ്.ഐ. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടത്തി.

കേന്ദ്ര അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം പിടിച്ച കേസ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാട് ദുരൂഹമാണ്. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം വന്നതെന്ന നിലപാടായിരുന്നു കേന്ദ്ര മന്ത്രിയുടേത്. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിച്ചത്.

സ്വര്‍ണക്കടത്തില്‍ സുതാര്യമായ നിക്ഷ്പക്ഷമായ അന്വേഷണമാണ് നടത്തേണ്ടതാണ്. ദേശീയ അന്വേഷണ ഏജന്‍സി അത്തരത്തില്‍ ആണോ അന്വേഷണം നടത്തുന്നത് എന്നതില്‍ സംശയമുണ്ടെന്ന് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നു. എന്തിനാണ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികളില്‍ കേന്ദ്രം ഇടപെടുന്നത്. യഥാര്‍ത്ഥ പ്രതിയെ പികൂടുന്നില്ല, ചോദ്യം ചെയ്യുന്നുമില്ല. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണംകടത്തിയത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ദൂതന്‍ കേന്ദ്രത്തില്‍ എത്തി സമ്മര്‍ദ്ദം ചെലുത്തി.

കെ.ടി ജലീലിനെ സാക്ഷിയെന്ന നിലയിലാണ് അന്വേഷണ സംഘം വിളിപ്പിച്ചത്. ബി ജെ പി രാഷ്ട്രീയത്തിന്റെ ചാരന്‍മാരാണ് കേരളത്തിലെ ചില കോണ്‍ഗ്രസുകാരും ലീഗുകാരും. മുസ്ലിം ലീഗ് എംഎല്‍എക്കെതിരെ ബിജെപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.

കോ-ലീ-ബി സംഖ്യമണോ കാരണമെന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. എറണാകുളത്ത് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിനു മുന്നിലെ സമരം സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷും ഉദ്ഘാടനം ചെയ്തു. കൃത്യമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു സമരം. 14 ജില്ലാ കേന്ദ്രങ്ങളിലായിട്ടായിരുന്നു പ്രതിഷേധ ധര്‍ണ്ണ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News