ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ മൂന്നു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായിരുന്നില്ല

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് ബഷീര്‍ വീട്ടിലേക്ക് തിരിച്ചുപോകവേയായിരുന്നു അപകടം.

വാഹനം അമിതവേഗതയിലായിരുന്നെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നുമായിരുന്നു തുടക്കത്തില്‍ പൊലീസ് വാദം. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരന്തരമായ ഇടപെടലുകള്‍ ശ്രീരാം വെങ്കിട്ടരാമന്‍ നടത്തി.

ലഹരിപരിശോധനയ്ക്ക് വിധേയനാകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു ഇദ്ദേഹം. വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. അതിന് ശേഷം അന്ന് നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News