നവോത്ഥാന നായകൻ മക്തി തങ്ങൾ ഓർമ്മയായിട്ട് 108 വർഷം

ഇന്ന് സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ സ്മരണാദിനം. നവോത്ഥാന നായകനായ അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 108 വർഷം തികയുന്നു.

യാഥാസ്ഥിതികരുടെ ഫത്വകൾ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ അടുപ്പിക്കാതെയും അടുത്തുവരാതെയും ഇരുന്നെന്നും നല്ല മനുഷ്യരുടെ ചോറും ചാറും വാങ്ങി ആത്മാവ് നിലനിർത്തേണ്ടി വന്നെന്നും മക്തി തങ്ങൾ എ‍ഴുതിയിട്ടുണ്ട്.

നവോത്ഥാനം ഒരുപാടു പേർ വേദനിച്ചതിന്റെ കൂടി ഫലമായിരുന്നു. അവരെ തുണയ്ക്കാൻ ചിലരെങ്കിലും ഉണ്ടായിരുന്നതിന്റെ കൂടി ഫലമായിരുന്നു. മക്തി തങ്ങളുടെ ഓർമ്മ ദിവസം നമുക്ക് അതോർക്കാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News