നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്- കര്‍മ്മ’, എന്ന പോസ്റ്റാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.
ഗായികമാരായ സിതാരയും സയനോരയും ഉള്‍പ്പെടെ ഭാവനയുടെ സുഹൃത്തുക്കള്‍ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവനയിപ്പോള്‍.
ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
View this post on Instagram

Get real time update about this post categories directly on your device, subscribe now.