മകനെ നായകനാക്കി എംഎ നിഷാദിന്‍റെ ഹ്രസ്വചിത്രം; ‘മേക്ക്-ഓവര്‍’ ചര്‍ച്ചയാകുന്നു

സംവിധായകന്‍ എം.എ നിഷാദ് മകനെ നായകനാക്കി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ മേക്ക്-ഓവര്‍ എന്ന ഹ്രസ്വചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഉണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. സാമുഹിക പ്രസക്തമായ വിഷയത്തെ വേറിട്ട പ്രമേയത്തോടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഇംറാന്‍ നിഷാദിന്റെ അഭിനയ മികവുകൊണ്ട് ഹ്രസ്വചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.

കടുത്ത മെസ്സി ഫാനായ ഒരു യുവാവിന്റെ ജീവതത്തിലുണ്ടാവുന്ന മാറ്റത്തെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സാംസങ്10സ് ഫോണില്‍ സംവിധായകന്‍ എം.എ നിഷാദ് തന്നെയാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

കോവിഡ് കാലമായതിനാല്‍ വേറിട്ട രീതിയില്‍ ഒരു ഹ്രസ്വചിത്രം ഒരുക്കാം എന്ന ചിന്തിയില്‍ നിന്നാണ് മേക്ക്-ഓവര്‍ ഉണ്ടായതെന്നും മകന്‍ ആദ്യമായാണ് അഭിനയ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നതെന്നും എം.എ നിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

പത്ത് മിനിറ്റുള്ള ഹ്രസ്വചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി സോഹന്‍ സിനുലാല്‍, മാലാ പാര്‍വതി, പോളി വല്‍സന്‍ തുടങ്ങിയവരും എത്തുന്നുണ്ട്. ശ്രീകുമാര്‍ നായരാണ് എഡിറ്റിംഗ്. ആനന്ദ് മധുസൂദനാണ് സംഗീതം. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News