സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടം’; രേവതി

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി നടി രേവതി. സിനിമാ മേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ടെന്ന് രേവതി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ ഭാമ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പോസ്റ്റില്‍ രേവതി ചോദിക്കുന്നു.

‘അക്രമത്തെ അതിജീവിച്ച നടി നീതി ലഭിക്കാന്‍ ഈ വര്‍ഷങ്ങളത്രയും കടന്നുപോയത് ദുഷ്‌കരമായ സമയങ്ങളിലൂടെയാണ്. എല്ലാ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നതിനുള്ള ഒരു തുടക്കമാകും ഇത്. അതിജീവിച്ച ഒരാള്‍ പരാതി നല്‍കുമ്പോള്‍, അവരുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തതെന്താണ്?’, രേവതി കുറിച്ചു.

It’s sad that we can’t trust our own colleagues in the film industry. So many years of work, so many projects, but when…

Posted by Revathy Asha Kelunni on Friday, 18 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News