ജന്മദിനത്തില്‍ നയന്‍സിനൊപ്പം വിഘ്‌നേഷ് ശിവന്‍

ഇന്ന് തമിഴ് സിനിമ സംവിധായകനും നയന്‍താരയുടെ സുഹൃത്തുമായ വിഘ്‌നേഷ് ശിവന്റെ ജന്മദിനമാണ്. കുടുംബത്തോടൊപ്പം ഗോവയിലാണ് വിഘ്‌നേഷ് ജന്മദിനം ആഘോഷിക്കുന്നത്. നയന്‍സും വിഘ്‌നേഷും ഇരുവരുടേയും അമ്മമാരും ഗോവയിലാണ്. നയന്‍സിനൊപ്പമുള്ള ഒരു ചിത്രമാണ് വിഘ്‌നേഷ് ജന്മദിനത്തില്‍ പങ്കുവച്ചിരിക്കുന്നത്. ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും പ്രാര്‍ഥന കൊണ്ടും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിഘ്‌നേഷ് ചിത്രത്തോടൊപ്പം കുറിച്ചു. ‘നല്ല സമയം ഇപ്പോള്‍ തുടങ്ങുന്നു’ എന്നെഴുതിയ ഒരു ടി-ഷര്‍ട്ടാണ് വിഘ്‌നേഷ് ധരിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു നയന്‍താരയുടെ അമ്മയുടെ ജന്മദിനം. ഗോവയിലെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവച്ചിരുന്നു.

ഓണക്കാലത്ത് നയന്‍താരയും വിഘ്‌നേശും ചേര്‍ന്ന പങ്കുവെച്ച ചിത്രങങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിഘ്‌നേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

”ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News