മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നായികയാണ് നസ്രിയ. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നസ്രിയ ഒരുപിടി നല്ല കഥാപാത്രങ്ങളായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു .
കുറുമ്പിയായും കുസൃതിക്കാരിയായും എത്തിയ നസ്രിയ ജീവിതത്തിലും അങ്ങനെത്തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട് .
നായ്ക്കുട്ടി ഓറിയോ പോലും സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പരിചിതമായ പേരാണ് .ഇന്ന് വൈറല്‍ ആകുന്നത് നസ്രിയയുടെ ഒരു ഡബ്സ്മാഷ് ആണ്.
മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജില്‍ ആണ് എന്റെ സ്റ്റേറ്റ് കേരളമാണോ എന്റെ സി എം പിണറായിയാണോ എന്റെ ഡാന്‍സ് കഥകളി ആണോ എനിക്ക് നീ വേണോ ‘എന്ന ഡബ്സ്മാഷ് ഹിറ്റ് ആകുന്നത്.
ഹിപ്ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണിത് .ആരാണ് വീഡിയോ പുറത്തു വിട്ടതെന്ന് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here