ലജ്ജാകരമെന്ന് റിമ കല്ലിങ്കല്‍, എങ്ങനെ ചതിക്കാന്‍ കഴിഞ്ഞുവെന്ന് രമ്യ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖും ഭാമയും കൂറുമാറിയ വിവാദത്തില്‍ രേവതിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കലും രമ്യ നമ്പീശനും.

അതിജീവിച്ച നടിക്കൊപ്പം നിന്നയാളുടെ അവസാന നിമിഷത്തെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നുവെന്ന് റിമ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിങ്ങനെ നാല് പേരാണ് ഇതുവരെ മൊഴി മാറ്റിയതെന്നും, ഇത് ലജ്ജാകരമാണെന്നും റിമ പറയുന്നുണ്ട്.

Shame.

Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed…

Posted by Rima Kallingal on Friday, 18 September 2020

അക്രമത്തെ അതിജീവിച്ച നടിയെ എങ്ങനെയാണ് ചതിക്കാന്‍ തോന്നുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ രമ്യ ചോദിക്കുന്നു. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും, സത്യം ജയിക്കുമെന്നും രമ്യ കുറിച്ചു.

Truth hurts but betrayal? When some one you thought is fighting along with you suddenly changes colour, it hurts….

Posted by Remya Nambeesan on Friday, 18 September 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News