പ്ലേസ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ നീക്കി

പ്രമുഖ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങി കമ്പനിയുടെ മറ്റ് ആപ്പുകള്‍ ലഭ്യമാണ്. കൂടാതെ ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ പേടിഎം കിട്ടും.

ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പേടിഎം നിരന്തരം ലംഘിച്ചതാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഗൂഗിള്‍ പലകുറി പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു. അത്തരത്തില്‍ ഫലപ്രദമായ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

പേടിഎം ആപ്പ് താല്‍ക്കാലികമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നും കമ്പനി വിശദീകരിക്കുന്നു. എല്ലാവരുടെയും പണം പൂര്‍ണമായും സുരക്ഷിതമായിരിക്കും. സാധാരണനിലയില്‍ തന്നെ വൈകാതെ ആപ്പ് ഉപയോഗിക്കാനാകുമെന്നുമാണ് കമ്പനിയുടെ അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here