എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീക്കി. നാളെ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ദുബായിലേക്ക് സര്‍വീസുകള്‍ നടത്തും.

ഇന്ത്യയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേ ഭാരത് വിമാനത്തില്‍ രണ്ടു കോവിഡ്
ബാധിതരേ കൊണ്ടു വന്ന സാഹചര്യത്തിലാണ് ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

വിമാന യാത്രയില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ്
15 ദിവസത്തേക്ക് ദുബായ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News